നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഇല്ലെന്നും, ധനകാര്യസംബന്ധിയായ ചില പരാമര്‍ശങ്ങള്‍ മാത്രമാണുള്ളതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. ഇടക്ക് പിണങ്ങും, പിന്നെ ഒത്തുചേര്‍ന്ന് നിയമവിരുദ്ധ കാര്യങ്ങള്‍ ചെയ്യും. ഇരുകൂട്ടരും തമ്മിലുള്ള നാടകമാണിതെന്നും ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കേരളീയത്തെ കുറിച്ചും നവകേരള സദസിനെകുറിച്ചും മാത്രമാണ് ഈ നയപ്രഖ്യാപനത്തിൽ പറയുന്നത് കണക്കില്ലാത്ത കള്ളപ്പിരിവുനടത്തിയ പരിപാടികളാണ് കേരളീയവും നവകേരള സദസുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചെന്ന് വി.ഡി.സതീശൻ
