1950 ജനുവരി 25ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിന്റെ ഓർമ്മ പുതുക്കിയാണ് 2011 മുതൽ എല്ലാ വർഷവും ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആഘോഷിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടർപട്ടികയിൽ പേരു ചേർത്തുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നതിന് യുവാക്കളിൽ അവബോധം വളർത്തുന്നതിനുമായാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിദായകരുടെ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്.
ഇന്ന് ദേശീയ സമ്മതിദായക ദിനം
