ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാൻ ഇസ്രായേൽഇറാൻ സംഘർഷത്തിനിടെ സൈന്യം ശ്രമിച്ചുവെങ്കിലും അവസരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി. ഖമനേയി ഒളിവിൽ പോയതോടെയാണ് പദ്ധതി പാളിയതെന്നും ഖമനേയിയെ ഒരുപാട് തിരഞ്ഞെന്നും കണ്ടെത്തിയാൽ വധിക്കുമായിരുന്നെന്നും ഇസ്രായേലി ചാനലുകളായ ചാനൽ 12, ചാനൽ 13, സർക്കാർ ഉടമസ്ഥതയിലുള്ള കാൻ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളിൽ സംസാരിക്കവെ മന്ത്രി വെളിപ്പെടുത്തി. ഇസ്രായേലി പ്രതിരോധ സേനയും (IDF) രഹസ്യാന്വേഷണ ഏജൻസികളും ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നെങ്കിലും ഖമനേിയിയെ വധിക്കാൻ ശ്രമിച്ചുവെന്നത് ആദ്യ വെളിപ്പെടുത്തലാണ്.
ഖമനേയിയെ വധിക്കാൻ സൈന്യം ശ്രമിച്ചുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്
