കോക്രോച്ച് ജനതാ പാർട്ടിയുടെ സൗഹൃദ കൂട്ടായ്മ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ ഒത്തുചേരും എന്ന് ടെലഗ്രാം അക്കൗണ്ടിൽ പ്രചാരണം. യോഗത്തിന്റെ അജണ്ടയടക്കം അറിയിച്ച് ടെലഗ്രാമിൽ സന്ദേശം പ്രത്യക്ഷപ്പെട്ടു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല. ഇതുവരെ കോക്രോച്ച് പാർട്ടിയുടെ പ്രവർത്തനം മുഴുവൻ സൈബർ ഇടത്തിലായിരുന്നു. സിജെപി കോക്രോച്ച് ജനത പാർട്ടി സൌത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ് എന്ന തരത്തിൽ ഒരു പോസ്റ്റർ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിലാര് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കോക്രോച്ച് ജനത പാർട്ടിയുടെ ആദ്യ ഒത്തുചേരൽ കൊച്ചിയിലെന്ന് സൂചന
