മുഖ്യമന്ത്രി വി.ഡി. സതീശന്റെ ജന്മദിനത്തിൽ സന്ദർശനത്തിനെത്തി വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളി. മുഖ്യമന്ത്രിയുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും സത്യ പ്രതിജ്ഞ ചടങ്ങിന് എത്താൻ സാധിച്ചിരുന്നില്ലെന്നും തുഷാർ പറഞ്ഞു. എസ്എൻഡിപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഉള്ള മഞ്ഞുരുകിയോ എന്ന് ചോദ്യത്തിന്, ഉരുകാൻ ഇവിടെ കല്ലൊന്നും ഇല്ലല്ലോ എന്നും അദ്ദേഹം മറുപടി നൽകി. എസ്എൻഡിപി ഭാരവാഹികൾക്ക് ഒപ്പമാണ് തുഷാർ എത്തിയത്.
മുഖ്യമന്ത്രിയെ സന്ദർശിച്ച് തുഷാർ വെള്ളാപ്പള്ളി
