സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ നദിയുടെ പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയാൻ നിരവധി ആശയങ്ങളും പദ്ധതികളുമുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ അടുത്ത നടപടികൾക്കായുള്ള വിശദമായ പദ്ധതി അമിത് ഷായുടെ വസതിയിൽ നടന്ന യോഗത്തിൽ ചർച്ച ചെയ്തതായും ഉടമ്പടി താൽക്കാലികമായി നിർത്തിവച്ചതിന്റെ നടപ്പാക്കൽ ഉടൻ ആരംഭിക്കാൻ തീരുമാനിച്ചതായും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളം തടയാൻ നിരവധി ദീർഘകാല പദ്ധതികൾ പരിഗണനയിലുണ്ടെങ്കിലും ഉടനടിയും ഭാവിയിലേക്കും നടപ്പാക്കാൻ കഴിയുന്ന പദ്ധതിക്കാണ് മുൻഗണനയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി പ്രകാരം, സിന്ധുനദീജല സംവിധാനത്തിലെ മൂന്ന് കിഴക്കൻ നദികളായ രവി, ബിയാസ്, സത്ലജ് എന്നിവയുടെ പൂർണ അവകാശം ഇന്ത്യയ്ക്കാണ്. എന്നാൽ മൂന്ന് പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിൽ നിന്ന് ഏകദേശം 135 ദശലക്ഷം ഏക്കർ അടി (എംഎഎഫ്) വെള്ളം പാകിസ്ഥാന് ലഭിക്കുന്നുണ്ട് ഇവയെല്ലാം ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളാണ്.
നദികളുടെ പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയാൻ നിരവധി ആശയങ്ങളും പദ്ധതികളുമുണ്ടെന്ന് ഇന്ത്യ
