സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി ലോക ബാങ്ക് സഹായമായി നല്കിയ 140 കോടി രൂപ വകമാറ്റി സംസ്ഥാന സർക്കാർ. കാർഷിക മേഖലയിലെ നവീകരണത്തായുള്ള കേര പദ്ധതിക്കുള്ള പണമാണ് വകമാറ്റിയത്. പണം വകമാറ്റിയത് പരിശോധിക്കാന്‍ ലോക ബാങ്ക് സംഘം കേരളത്തില്‍ എത്തും. മെയ് 5 ന് സംഘം കേരളത്തിലെത്തി ചീഫ് സെക്രട്ടറിയെ കാണുമെന്നാണ് വിവരം. മാർച്ച് 17 നാണ് കേര പദ്ധതിക്ക് കേന്ദ്ര ധനമന്ത്രാലയം പണം കൈമാറിയത്. 139.66 കോടിയാണ് ട്രഷറിയിലെത്തിയത്.
ലോക ബാങ്ക് സഹായമായി നല്കിയ 140 കോടി രൂപ വകമാറ്റി സംസ്ഥാന സർക്കാർ
