അയോധ്യയിൽ പ്രതിഷ്ഠിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്ത്. രാംലല്ല ശ്രീരാമന്റെ ബാല രൂപത്തിലുള്ള വിഗ്രഹമാണ്. ഈ വിഗ്രഹത്തിന്റെ ആദ്യ ഫോട്ടോ കേന്ദ്ര മന്ത്രി ശോഭ കരന്ദ്ലാജെയാണ് പങ്കുവച്ചത്.നാലര അടി ഉയരത്തിലുള്ള ഈ വിഗ്രഹം ഒറ്റ ശിലയിലാണ് നിർമ്മിച്ചിട്ടുള്ളതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിഗ്രഹത്തിന് ചുറ്റുമായിട്ടുള്ള പ്രഭാവലയത്തിൽ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളും കൊത്തിയെടുത്തിട്ടുണ്ട്.പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ വിഗ്രഹം സ്ഥാപിച്ചുകഴിഞ്ഞു.
അയോധ്യയിൽ പ്രതിഷ്ഠിക്കുന്ന രാംലല്ല വിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്ത്
