അയോധ്യ കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്ജിമാർക്ക് പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അശോക് ഭൂഷൺ,എസ്.എ അബ്ദുൽ നസീർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. ക്ഷേത്രം ട്രസ്റ്റ് ആണ് ഇവരെ ക്ഷണിച്ചത്. 7000 ത്തോളം പേർക്കാണ് അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. എല്ലാ മേഖലയിൽ നിന്നുമുള്ളവർക്കും ക്ഷണമുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ക്ഷണിക്കപ്പെട്ട അതിഥികളുടേയും സാന്നിധ്യത്തിൽ 22ന് ഉച്ചയ്ക്ക് 12.30നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.
അയോധ്യ കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്ജിമാർക്ക് പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം
