ഗ്രാന്‍ഡ് ചെറോക്കി സിഗ്നേച്ചര്‍ എഡിഷന് ഇന്ത്യയില്‍ പുറത്തിറക്കി ജീപ്പ്. 69.04 ലക്ഷം രൂപയാണ് ഈ എഡിഷന് വിലയിട്ടിരിക്കുന്നത്. ജീപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി ലിമിറ്റഡ് (ഒ) വകഭേദത്തേക്കാള്‍ 1.54 ലക്ഷം രൂപ കൂടുതലാണ് ഗ്രാന്‍ഡ് ചെറോക്കി സിഗ്നേച്ചര്‍ എഡിഷന്. പ്രധാനമായും ഫീച്ചറുകളിലുള്ള മാറ്റമാണ് ഗ്രന്ഡ് ചെറോക്കി സിഗ്നേച്ചര്‍ എഡിഷനെ കൂടുതല്‍ പ്രീമിയം ആക്കി മാറ്റുന്നത്. ജീപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി ലിമിറ്റഡ്(ഒ) വകഭേദത്തിന് 67.50 ലക്ഷം രൂപയാണ് വില. സിഗ്നേച്ചര്‍ എഡിഷനില്‍ യാത്രകളെ കൂടുതല്‍ സുഖകരമാക്കുന്നതും സുരക്ഷ വര്‍ധിപ്പിക്കുന്നതുമായ ഫീച്ചറുകള്‍ അധികമായെത്തുന്നു. സിഗ്നേച്ചര്‍ എഡിഷനിലെ മോട്ടോറൈസ്ഡ് സൈഡ് സ്റ്റെപ്പുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ഈ 5 സീറ്റ് എസ് യുവിയിലേക്ക് കയറാന്‍ സഹായിക്കും. നിലവില്‍ അഞ്ചാം തലമുറ ജീപ് ചെറോക്കിയാണ് നിരത്തിലുള്ളത്. ഇതില്‍ 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണുള്ളത്. 272 എച്ച്പി കരുത്തും പരമാവധി 400എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന ഈ എന്ജിന് തന്നെയാണ് പുതിയ സിഗ്നേച്ചര്‍ എഡിഷനിലുമുള്ളത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഫോര്‍ വീല്‍ ഡ്രൈവ് സൗകര്യവും ഉണ്ട്.
ഗ്രാന്‍ഡ് ചെറോക്കി സിഗ്നേച്ചര്‍ എഡിഷന് ഇന്ത്യയില്‍
