കാത്തിരിപ്പിന് ഒടുവില്‍ കീര്‍ത്തി സുരേഷ് ചിത്രം ‘ഉപ്പു കപ്പുറമ്പു’ റിലീസിലേക്ക്. നേരിട്ട് ഒടിടിയിലേക്ക് എത്തുന്ന സിനിമയുടെ റിലീസ് ജൂലൈ നാലിനാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്ത്യയുള്‍പ്പടെ 240 രാജ്യങ്ങളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. അനി ഐവി ശശിയാണ് സിനിമയുടെ സംവിധാനം. കീര്‍ത്തിയ്ക്കൊപ്പം സുഹാസ്, ബാബു മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ നിര്‍മ്മാണം എല്ലനാര്‍ ഫിലിംസ് ആണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിട്ടി ജയപുരം എന്ന ഗ്രാമത്തിലെ കാഴ്ചകളാണ് സിനിമ അവതരിപ്പിക്കുന്നത്. കോമഡിയിലൂടെ കഥ പറയുന്ന സിനിമ സാമൂഹിക പ്രാധാന്യമുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. വ്യത്യസ്തമായ ചിത്രമായിരിക്കും ഉപ്പു കപ്പുറമ്പു എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം കീര്‍ത്തിയുടെ മറ്റൊരു ചിത്രമായ റിവോള്‍വര്‍ റിതയും റിലീസിന് തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 27 നാണ് കെ ചന്ദ്രു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ്.
കീര്‍ത്തി സുരേഷ് ചിത്രം ‘ഉപ്പു കപ്പുറമ്പു’ റിലീസിലേക്ക്
