കേരളസംഗീതനാടക അക്കാദമി, നാടന്‍ കലാ അക്കാദമി എന്നിവയുടെ പുരസ്കാരങ്ങള്‍ നേടിയ പ്രസന്നകുമാര്‍ തത്ത്വമസി രചിച്ച പുസ്തകം. ”പടയണിയുടെ തുടക്കംമുതല്‍ ഒടുക്കംവരെയുള്ള ചടങ്ങുകള്‍, ഓരോന്നിനുമുള്ള പാട്ടുകള്‍, അവയുടെ താളവായ്ത്താരികള്‍, കാലപരിണാമഭേദങ്ങള്, വിനോദഭാഗങ്ങള് എന്നിവയെല്ലാം വിശദമായി വിവരിക്കുന്ന സമഗ്രമായ പുസ്തകമാണിത്. പടയണി എന്ന കലയുടെ പൊതുവായ സവിശേഷതകള്‍ വിവരിക്കെത്തന്നെ ഓരോ കരയിലുമുള്ള സമ്പ്രദായഭേദങ്ങളും പ്രസന്നകുമാര്‍ സൂചിപ്പിക്കുന്നുണ്ട്. ‘പടയണി – അനുഷ്ഠാനവും കലയും’. പ്രസന്നകുമാര്‍ തത്ത്വമസി. ഡിസി ബുക്സ്. വില 450 രൂപ.
പടയണി – അനുഷ്ഠാനവും കലയും
