2016ല്‍ പൂരത്തിന്റെ രക്ഷകനായി വന്ന സുനില്‍ കുമാര്‍ 2024ൽ പൂരത്തിന്റെ അന്തകനായി എത്തിയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന്റെ മുഖ്യ സൂത്രധാരൻ വിഎസ് സുനില്‍കുമാറും പൊലീസുമാണെന്നും അദ്ദേഹം ആരോപിച്ചു. പൂരത്തിന്റെ അന്തകനാണ് സുനില്‍കുമാറെന്ന് ജനം തിരിച്ചറിഞ്ഞതിനാലാണ് തോല്‍പ്പിച്ചത്. സുനിലിന് ഇപ്പോള്‍ മനോവിഭ്രാന്തി ബാധിച്ചതിനാലാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.പൂരം കലക്കിയിട്ട് കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് സുനിൽ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പൂരം കലക്കിയതിൽ ഹൈക്കോടതിയിലും സർക്കാരിനും പരാതി നൽകിയത് താനാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
പൂരം കലക്കിയിട്ട് കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് സുനിൽകുമാർ ശ്രമിച്ചതെന്ന് ബി ഗോപാലകൃഷ്ണൻ
