കള്ളന്മാര്ക്ക് കഞ്ഞിവെച്ച മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ആര്.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. കേരള രാഷ്ട്രീയത്തില്‍ വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുകയാണ് പതിവ്. ഇപ്പോള്‍ ഭരണകക്ഷി എം.എല്‍.എ. തന്നെ ആക്ഷേപവുമായി മുന്നോട്ടുവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വായില്‍ തോന്നുന്നതെന്തും വിളിച്ചുപറയുന്ന ഒരാളായിരുന്നു അന്‍വര്‍. ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം കണ്ടപ്പോള്‍ അന്‍വറിന്റെ പതിവ് ശൈലിയായാണ് തോന്നിയത്. എന്നാൽ കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ കണ്ടതോടെ ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെന്നും, മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമുണ്ടെന്നുമാണ് തോന്നിയതെന്നും ഷിബു ബേബിജോണ്‍ വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തില്‍ വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഷിബു ബേബിജോണ്‍
