ഗൗതം അദാനിക്കെതിരേ അമേരിക്കയില്‍ കൈക്കൂലിക്കുറ്റം ചുമത്തിയത് ഇന്ത്യന്‍ വിപണിയെ ഉലച്ചു. കഴിഞ്ഞ ദിവസം തുടക്കമിട്ട തിരിച്ചു കയറ്റത്തിന്റെ ആക്കം അപ്പാടെ തകര്‍ക്കുന്നതായി അദാനി കാറ്റ്. അദാനി ഗ്രൂപ്പ് കമ്പനികള്‍ എല്ലാം ഇടിഞ്ഞു. എല്ലാ ഓഹരികളും ലോവര്‍ സര്‍കീട്ടില്‍ എത്തി. മിക്കവയും 20 ശതമാനം താഴ്ചയിലായി. പിന്നീടു ചില കമ്പനികള്‍ തിരിച്ചു കയറി. 2023 ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു വിപണിയില്‍ ഉണ്ടായ ഇടിവ് ആവര്‍ത്തിക്കുകയാണ്. 25 കോടി ഡോളര്‍ കൈക്കൂലി നല്കി സൗരോര്‍ജം സര്‍ക്കാരിനെ കൊണ്ടു വാങ്ങിപ്പിക്കുന്ന കരാര്‍ ഉണ്ടാക്കിയാല്‍ 200 കോടി ഡോളര്‍ ലാഭം കിട്ടും എന്നു പറഞ്ഞു നിക്ഷേപകരില്‍ നിന്നു പണം വാങ്ങിയതിന്റെ പേരിലാണു കേസ്. അദാനി ഗ്രൂപ്പ് കമ്പനികളുടെ മൂല്യത്തില്‍ 2.2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി ബാങ്ക് സൂചിക ഇടയ്ക്ക് 49,787 വരെ താഴ്ന്നിട്ട് 50,000 നു മുകളില്‍ തിരിച്ചെത്തി. ഐടി ഒഴികെ എല്ലാ മേഖലകളും താഴ്ചയിലാണ്. മെറ്റലും ഓയില്‍-ഗ്യാസുമാണ് ഏറ്റവും താഴ്ചയില്‍. രൂപ ഇന്നും ദുര്‍ബലമാണ്. ഡോളര്‍ 84.40 രൂപയില്‍ തുടങ്ങിയിട്ട് 84.42 രൂപയിലേക്കു കയറി. ലോക വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,659 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ കൂടി 57,160 രൂപയില്‍ എത്തി.
ഇന്ത്യന്‍ വിപണിയെ ഉലച്ച് ഗൗതം അദാനി കൈക്കൂലിക്കേസ്
