പ്രതിപക്ഷം രാജി ചോദിക്കാത്ത ആരാണ് മന്ത്രിസഭയിൽ ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയിൽ നിയമവശങ്ങൾ പരിശോധിച്ച ശേഷം ഉചിതമായ നടപടി പാർട്ടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സജി ചെറിയാൻ നേരത്തെ രാജിവെച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. അതോടൊപ്പം ഉപതെരഞ്ഞെടുപ്പിൽ ചേലക്കരയിൽ എൽഡിഎഫ് ജയിക്കുമെന്നും വയനാട്ടിൽ നില മെച്ചപ്പെടുത്തുമെന്നും പാലക്കാട് ജയസാധ്യതയുണ്ടെന്നും പറഞ്ഞു.
മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയിൽ നിയമവശങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദൻ
