ഉപയോക്താക്കള്‍ക്ക് അവരുടെ ഫീഡില്‍ വരുന്ന റീലുകളും മറ്റും റീസെറ്റ് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. മുന്‍പ് നടത്തിയിട്ടുള്ള സെര്‍ച്ചുകളും നമ്മുടെ താല്പര്യങ്ങള്ക്കും അനുസൃതമായിട്ടുള്ള കണ്ടന്റുകളാണ് നിലവില്‍ ഓരോരുത്തുരുടേയും ഫീഡില്‍ നിറഞ്ഞിട്ടുണ്ടാവുക. ഇതില്‍ നിന്നൊരു മോചനം കൂടിയാണ് പുതിയ ഫീച്ചറിലൂടെ സാധ്യമാകുക. ഇത്തരം കണ്ടന്റുകള്‍ ഇനി പുതിയ ഫീച്ചറിലൂടെ ഒഴിവാക്കാന്‍ പറ്റും. ഉപയോക്താക്കള്‍ സമയം ചെലവഴിക്കുന്നതും സെര്‍ച്ച് ചെയ്യുന്നതുമായ കാര്യങ്ങളിലൂടെ അല്‍ഗോരിതം വെച്ചാണ് ഓരോരുത്തരുടെയും ഫീഡുകള്‍ നിറയുന്നത്. അതില്‍ മാത്രം ഒതുങ്ങിപ്പോകാതെ പുതിയ വിഷയങ്ങളും ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള ഓപ്ഷനാണിത്. അല്‍ഗോരിതം റീസെറ്റ് ചെയ്യുന്നതിലൂടെ പുതുതായി അക്കൗണ്ട് തുടങ്ങിയ പ്രതീതിയില്‍ തന്നെ ഇന്‍സ്റ്റഗ്രാം പുതിയ ഫീഡുകള്‍ നല്‍കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്.
റീലുകള്‍ റീസെറ്റ് ചെയ്യാവുന്ന ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം
