കേരളത്തിലെ നെൽകർഷകർക്ക് പിആർഎസ് വായ്പ കുടിശ്ശികയില്ലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ. പിആർഎസ് കുടിശ്ശിക കാരണം CIBIL സ്കോർ കുറഞ്ഞു, മറ്റ് വായ്പകൾ കിട്ടാതിരിക്കുന്ന സാഹചര്യമില്ല. ഇത് അടിസ്ഥാനരഹിതമാണ്. പ്രസാദ് പാട്ടകൃഷിയിലൂടെ നൽകിയ നെല്ലിന്റെ പണം കൊടുത്തിട്ടുണ്ടെന്നും ജി.ആർ അനിൽ പറഞ്ഞു.ആത്മഹത്യ ചെയ്ത കർഷകൻ സർക്കാറിനെ കുറ്റപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പിആർഎസ് വായ്പ കർഷകർക്ക് ബാധ്യതയുണ്ടാക്കില്ലെന്നും പൂർണമായും സർക്കാറാണ് അത് അടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ല. പ്രസാദിന്റെ ആത്മഹത്യ വളരെ ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നെൽകർഷകർക്ക് പിആർഎസ് വായ്പ കുടിശ്ശികയില്ലെന്ന് മന്ത്രി ജി.ആർ അനിൽ
