ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര് സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ‘ധുരന്ദര്‍’ന്റെ ഫസ്റ്റ് ലുക്ക് വിഡിയോ പുറത്ത്. ‘ആന്മരിയ കലിപ്പിലാണ്’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ സാറാ അര്ജുന് ആണ് രണ്‍വീറിന്റെ നായികയായി സിനിമയില്‍ എത്തുന്നത്. രണ്‍വീര്‍ സിങ്ങിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ചിത്രം 2025 ഡിസംബര്‍ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര് മാധവന്, അര്ജുന് രാംപാല്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നു. ‘ഉറി ദ സര്‍ജിക്കല്‍’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്. രണ്ടു മിനിറ്റ് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ‘ധുരന്ദര്‍’ ഫസ്റ്റ് ലുക്ക് വിഡിയോ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. വമ്പന്‍ ആക്ഷനും നിഗൂഢതയും നിറഞ്ഞ വിഡിയോക്ക് സംഗീതമൊരുക്കിയത് ശാശ്വത് ആണ്. ഹനുമാന് കൈന്‍ഡ്, ജാസ്മിന് സാന്‍ഡ്ലാസ് എന്നിവരുടെ ശബ്ദവും വിഡിയോയിലെ സംഗീതത്തിന് മാറ്റു കൂട്ടുന്നു.
‘ധുരന്ദര്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ
