കുന്നില്‍ വിജയന് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘നെയില്‍ കട്ടര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സിനി ഷൈന്‍ മൂവിസിന്റെ ബാനറില്‍ സിനി വിജയന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സാജിത്ത് റഹ്മാന്, എം കെ ഷെജിന്‍, ഞക്കാട് രാജ , മുരളി മങ്കര, സുധിഷ് നല്ലേപ്പിള്ളി, സത്യന് വല്ലപ്പുഴ, ശശികുമാര്‍ ചിറ്റഴി, നഞ്ജിയമ്മ, കുടശ്ശനാട് കനകം, ജീജ സുരേന്ദ്രന്, ശൈലജ, യമുന ശങ്കര്‍, നിതാ രാധ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പില്‍ കരിനിഴല്‍ വീഴുന്ന ചില നിഗൂഢ സത്യങ്ങള്‍ പ്രതിഫലിക്കുന്ന ചിത്രമാണ് നെയില്‍ കട്ടര്‍. മാതൃപുത്രഭാര്യ വാത്സല്യത്തിന്റെ കളങ്കരഹിതമായ സ്നേഹം ചിത്രത്തില്‍ കാണാം. പാലക്കാടിന്റെ ഹരിതാഭ യാര്‍ന്ന ദൃശ്യഭംഗി ചിത്രത്തില്‍ ഉടനീളമുണ്ട്.
‘നെയില്‍ കട്ടര്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
