അട്ടപ്പാടി മധുകൊലക്കേസിൽ അന്തിമ വാദം ഇന്ന് മണ്ണാർക്കാട് കോടതിയിൽ തുടങ്ങും. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെടുന്നത്.നാളെ മധു കൊല്ലപ്പെട്ടിട്ട് അഞ്ചുവർഷം തികയും. മധുവിൻ്റെ അമ്മയേയും സഹോദരിയേയും ഭീഷണിപ്പെടുത്തിയിട്ടും പിന്മാറാതെയുള്ള നിയമപോരാട്ടം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഈ അഞ്ചാം വർഷത്തിലെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.. പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും സാക്ഷി വിസ്താരം പൂർത്തിയായി. പല കാരണങ്ങൾ കൊണ്ട് വിചാരണ വൈകി. രഹസ്യമൊഴി നൽകിയവർ അടക്കം 24 സാക്ഷികൾ കോടതിയിൽ കൂറുമാറി. കൂറ് മാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കൽ അടക്കം അസാധാരണ സംഭവങ്ങളുണ്ടായി. മജിസ്റ്റീരിയിൽ അന്വേഷണ റിപ്പോർട്ടിനെ തെളിവ് മൂല്യമായി അവതരിപ്പിച്ചതടക്കം കയ്യടിനേടിയ പ്രോസിക്യൂഷൻ നടപടികളുമുണ്ടായി.
അട്ടപ്പാടി മധുകൊലക്കേസിൽ അന്തിമ വാദം ഇന്ന്
