1999 നവംബർ 17 നാണ് യുനെസ്ക്കൊ ഫെബ്രുവരി 21 ന് ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. ബംഗ്ലാദേശിൽ ആചരിച്ചു വരുന്ന ഭാഷാ പ്രസ്ഥാന ദിനത്തിന് അന്തർദേശീയ തലത്തിൽ ലഭിച്ച അംഗീകാരം എന്ന നിലയിലാണ് ലോക മാതൃ ഭാഷാ ദിനത്തിന്റെ തുടക്കം. 1952 ഫെബ്രുവരി 21 ന് ബംഗാളി ഭാഷാ പ്രസ്ഥാനത്തിന്റെ പ്രതിഷേധ സമരത്തിനിടെയുണ്ടായ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായാണ് ബംഗ്ലാദേശിൽ ഭാഷാ പ്രസ്ഥാന ദിനം ആചരിക്കുന്നത്. ബഹുഭാഷാ വിദ്യാഭ്യാസം, വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുന്നതിന്റെ ആവശ്യകത എന്നതാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം.
ഇന്ന് ലോക മാതൃഭാഷാ ദിനം
