കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് പൊലീസ് തടഞ്ഞു. താങ്ങുവില ഉൾപ്പെടെ ഉന്നയിച്ച വിഷയങ്ങൾ സർക്കാർ അംഗീകരിക്കാതെ വന്നതോടെയാണ് കർഷകർ സമരം പ്രഖ്യാപിച്ചത്. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചാബ് പൊലീസ് തടഞ്ഞില്ല. എന്നാൽ മാർച്ച് പഞ്ചാബ് അതിർത്തിയിൽ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സർക്കാർ തടയുകയും തുടർന്ന് പഞ്ചാബ്- ഹരിയാന അതിർത്തിയിലെ അമ്പാലയിൽ സംഘർഷം ആരംഭിക്കുകയും ചെയ്തു. 500ല്‍അധികം ട്രാക്ടറുകള്‍ക്കു നേരെ പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ വ്യാപകമായി കണ്ണീര്‍വാതകം പ്രയോഗിച്ചു. കർഷകരുടെ സമരത്തിന് ദില്ലി സർക്കാരിന്റെയും പഞ്ചാബ് സർക്കാരിന്റെയും പിന്തുണയുണ്ട്. എന്നാൽ ഹരിയാന ബിജെപി സർക്കാർ സമരത്തിനെതിരാണ്.
കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് പൊലീസ് തടഞ്ഞു
