നിയമസഭയിൽ നടപ്പ് സമ്മേളനത്തിൽ മറുപടി നൽകേണ്ട 199 ചോദ്യങ്ങൾക്ക് ധനമന്ത്രി കെഎൻ ബാലഗോപാൽ മറുപടി നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബജറ്റിനൊപ്പം സമർപ്പിക്കേണ്ട കിഫ്ബി രേഖകളും സമർപ്പിച്ചിട്ടില്ല. ഇത് ഗുരുതരമായ തെറ്റെന്നും പ്രതിപക്ഷ നേതാവ് സഭയിൽ അഭിപ്രായപ്പെട്ടു. എന്നാൽ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയിട്ടുണ്ടെന്നും, നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകാനുണ്ട് സമയപരിധി തീർന്നിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ മറുപടി നൽകേണ്ട 199 ചോദ്യങ്ങൾക്ക് ധനമന്ത്രി മറുപടി നൽകിയിട്ടില്ലെന്ന് വിഡി സതീശൻ
