പത്ത് മാസമായി കിഫ്ബിയടക്കം എതിർകക്ഷികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മസാല ബോണ്ട് കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബി മനപൂർവം ശ്രമിക്കുന്നതായും ആരോപണം ഉന്നയിച്ച് ഇഡി. എതിർ കക്ഷികൾക്ക് സമൻസ് അയക്കുകയെന്നത് നടപടിക്രമം മാത്രമാണ്. അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കിഫ്ബി അടക്കം ശ്രമിക്കുന്നത് ശരിയല്ല. സമൻസ് കിട്ടുന്നയാൾ കുറ്റക്കാരനാണെന്നോ അല്ലെന്നോ പ്രഥമദൃഷ്ട്യാ പറയാനാകില്ല. അന്വേഷണത്തിന്റെ ഭാഗമായുളള വിവര ശേഖരണത്തിനാണ് വിളിക്കുന്നത്. അതിനോട് സഹകരിക്കേണ്ടത് ഉത്തരവാദിത്വമുള്ളവരുടെ ബാധ്യതയാണെന്നും ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കി
എൻഫോഴ്സ്മെന്റ് അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബി മനഃപൂർവം ശ്രമിക്കുന്നതായി ഇഡി
