പാനൂർ ബോംബ് സ്ഫോടന കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളുo. അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ് എന്നും ഡി വൈ എഫ് ഐ നേതൃത്വം അംഗീകരിച്ചു. ഇവർ സംഭവമറിഞ്ഞ് ഓടിക്കൂടിയവരാകാം, ഇനി അഥവാ ഈ സംഭവത്തിൽ ഇവർക്ക് പങ്കുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാനൂർ സ്ഫോടന കേസുമായി ബന്ധപ്പെടുത്തി ഡിവൈഎഫ്ഐ ബോംബ് ഉണ്ടാക്കുന്ന സംഘടനയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും വി കെ സനോജ് കുറ്റപ്പെടുത്തി.
പാനൂർ ബോംബ് സ്ഫോടന കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളുo
