പി ബി അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു.ഐസിയു പീഡന കേസിലെ അതിജീവതയെ പിന്തുണച്ചതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകി. ഇക്കാര്യം സർക്കാർ അറിയിച്ചതിനെ തുടർന്നാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്.ഏപ്രിൽ ഒന്നിനകം ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അനിത ഹൈക്കോടതിയെ സമീപിച്ചത്.സർക്കാർ നൽകിയ പുനപരിശോധന ഹർജിയിൽ വേനലവധിയ്ക്ക് ശേഷം വാദം കേൾക്കും.
പി ബി അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു
