‘ദ കേരള സ്റ്റോറി’ ഇടുക്കി രൂപതയിൽ പ്രദർശിപ്പിച്ചതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഇത് കേരളത്തിന്റെ സ്റ്റോറി അല്ല എന്ന് , ഈ നാട് വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തെക്കുറിച്ചുള്ള നട്ടാൽക്കുരുക്കാത്ത നുണയാണിത്. കേരളത്തിന്റെ നന്മകളോടുള്ള അസൂയയാണ് സംഘപരിവാറിനെ കൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഈ സിനിമയിൽ നിന്ന് നല്ല ഗുണപാഠങ്ങൾ ഒന്നും തന്നെ കേരളത്തിലുള്ള ഒരു വ്യക്തിക്കും നേടാനില്ല. ഇതുപോലുള്ള വിദ്വേഷ പ്രചരണങ്ങളെ ഈ നാട് ഒന്നിച്ചുനിന്ന് പ്രതിരോധിക്കണം എന്ന് ബൽറാം വ്യക്തമാക്കി.
‘ദ കേരള സ്റ്റോറി’ ഇടുക്കി രൂപതയിൽ പ്രദർശിപ്പിച്ചതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം
