ഒരു കോടി രൂപ തൃശ്ശൂർ ബാങ്കിൽ അടയ്ക്കാൻ കൊണ്ടുവന്നത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വിമർശനവുമായി സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് . ബാങ്കിൽ നിന്ന് നേരത്തെ പിൻവലിച്ച 1 കോടി രൂപയും കൊണ്ടാണ് ബാങ്കിൽ എത്തിയത്. ഈ പണം ആദായനികുതി വകുപ്പ് നേരത്തെ പറഞ്ഞത് അനുസരിച്ച് ബാങ്കിൽ നിന്നും പിൻവലിച്ചതായിരുന്നു. ഈ പണമാണ് അവർ വീണ്ടും പിടിച്ചെടുത്തതെന്നും എം എം വർഗീസ് വ്യക്തമാക്കി. കേന്ദ്രത്തിൽ നിന്നുള്ള അധികാരം ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ ഭാഗമാണിത്. ഇത്തരത്തിലുള്ള നടപടി നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്ക് ഓഫ് ഇന്ത്യ പാൻ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം. അതല്ലാതെ തങ്ങളുടെ ഭാഗത്ത് വേറെ തെറ്റൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. AAATC0400A എന്നതാണ്പാൻ നമ്പർ. ബാങ്ക് ഓഫ് ഇന്ത്യക്കും സി പി എം തൃശൂർ ജില്ലാ കമ്മിറ്റി നൽകിയത് ഈ നമ്പർ തന്നെയാണ്. എന്നാൽ T എന്നതിന് പകരം ബാങ്ക് ഇതിൽ J എന്നാണ് രേഖപ്പെടുത്തിയത്. ഇതാണ് പ്രശ്നമായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കോടി രൂപ തൃശ്ശൂർ ബാങ്കിൽ അടയ്ക്കാൻ കൊണ്ടുവന്നത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വിമർശനവുമായി സി പി എം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്
