സുപ്രീം കോടതി എസ്എന്‍സി ലാവ്ലിൻ കേസ് ഇന്ന് പരിഗണിച്ചില്ല. അന്തിമവാദത്തിനായുള്ള പട്ടികയിൽ കേസ് ഇന്ന് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഒരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ഇന്ന്പരിഗണനയ്ക്കാതിരുന്നത്. അഭിഭാഷകർ ആരും തന്നെ ഉന്നയിച്ചുമില്ല. ഇന്നോടുകൂടി 39 ആം തവണയാണ് ഈ കേസ് മാറ്റിവയ്ക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേസ് പരിഗണനയ്ക്കെടുത്തെങ്കിലും ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.
സുപ്രീം കോടതി എസ്എന്‍സി ലാവ്ലിൻ കേസ് ഇന്ന് പരിഗണിച്ചില്ല
