Untitled design 2025 10 28T170330.570

പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് ഓഫീസിൽ ബ്രൂവറിക്കെതിരായ ബോർഡ് മീറ്റിങ്ങ് ആരംഭിക്കാനിരിക്കെ സിപിഎമ്മിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഉപരോധിച്ചു. ലൈഫ് മിഷൻ, കുടിവെള്ളം ഉൾപ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട പഞ്ചായത്തിലെ വീഴ്ചക്കെതിരെയാണ് ഉപരോധമെന്ന് സിപിഎം അറിയിച്ചു. പഞ്ചായത്തിനകത്തേക്ക് ആരെയും കയറ്റി വിടില്ലെന്നും പ്രവർത്തകർ വ്യക്തമാക്കി. അതേസമയം, ബ്രൂവറിക്കെതിരായ ബോർഡ് യോഗം അട്ടിമറിക്കാനാണ് സിപിഎം ശ്രമമെന്ന് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയും ബിജെപിയും ആരോപിച്ചു. പ്രദേശത്ത് സംഘർഷം രൂക്ഷമായതിനെ തുടർന്ന് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *