CPI on PM shri scheme Kerala

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നാളെത്തെ മന്ത്രിസഭ യോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചു. ഇന്ന് ചേർന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഓൺലൈനായിട്ടാണ് യോ​ഗം ചേർന്നത്. സെക്രട്ടറിയേറ്റ് യോ​ഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം. പ്രശ്നപരിഹാരത്തിനായി എംഎ ബേബി ഇടപെട്ടിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണിൽ സംസാരിച്ചു, വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് അറിയിച്ചു. മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങൾ തന്നെയാണ് ബേബിയും ആവർത്തിച്ചത്. പദ്ധതിയിലെ മെല്ലെ പോക്കും ക്യാബിനറ്റിലെ സബ് കമ്മിറ്റിയും ആണ് നിർദ്ദേശിച്ചത്. ഇക്കാര്യം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ബിനോയ് വിശ്വം റിപ്പോർട്ട് ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *