മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനന്റെ ആത്മഹത്യാക്കുറിപ്പിൽ സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാമർശമെന്ന് റിപ്പോർട്. ബാങ്കിനെതിരെ ശശി ഉൾപ്പെടെയുള്ളവർ തെറ്റിദ്ധാരണ പരത്തിയെന്നും ജനങ്ങളെ ഇളക്കിവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. ഇതാണ് പ്രതിസന്ധിക്കു ഇടയാക്കിയതെന്നു ആത്മഹത്യ കുറിപ്പിൽ ഉണ്ടെന്നു മോഹനന്റെ സഹോദരൻ വ്യക്തമാക്കി. ബാങ്ക് ക്രമക്കേട് പുറത്തു വന്നതിനു പിന്നാലെ മോഹനൻ ഒളിവിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മോഹനനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡണ്ടിന്റെ ആത്മഹത്യാക്കുറിപ്പിൽ സിപിഎം നേതാവിൻ്റെ പേര്
