ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രചരണ പരിപാടികളിലേക്ക് കടന്ന് കോൺഗ്രസ്. വി ഡി സതീശൻ ജില്ലകളിൽ പര്യടനം നടത്തും. കൊല്ലം ജില്ലയിൽ കോൺഗ്രസ് നേതൃയോഗം ഇന്ന് നടന്നു. ജനുവരി 24 ന് പാലക്കാട് ജില്ലാ നേതൃയോഗത്തോടെ പര്യടനം പൂര്‍ത്തിയാകും. മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുമായും പോഷക സംഘടന അധ്യക്ഷന്മാരുമായും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആശയ വിനിമയം നടത്തും. വിചാരണ സദസിന്റെ വിലയിരുത്തല്‍ ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിലുണ്ടാകും.പ്രചരണ പരിപാടികൾക്കൊപ്പം ‘സമരാഗ്നി ‘ ജനകീയ പ്രക്ഷോഭയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കൂടി വേണ്ടിയാണ് പ്രതിപക്ഷ നേതാവ് 14 ജില്ലകളിലും പര്യടനം നടത്തുന്നുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രചരണ പരിപാടികളിലേക്ക് കടന്ന് കോൺഗ്രസ്
