ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞു. സഹപ്രവർത്തകർ രണ്ടു മാസത്തോളം നടത്തിയ കഠിനമായ പ്രവർത്തനത്തിനും നന്ദി പറയുകയാണെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്
