ബംഗാളിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ തൃണമൂൽ കോൺഗ്രസുമായി രാഷ്ട്രീയ ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് കോൺഗ്രസും ബിജെപിയും. ബംഗാളിൽ രാഷ്ട്രപതി ഭരണം വേണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. അതേസമയം രാഷ്ട്രപതി ഭരണം വേണമെന്ന് ബംഗാൾ പിസിസിയുടെ ആവശ്യത്തെ കോൺഗ്രസ് ദേശീയ നേതൃത്വം തള്ളി.തൃണമുൽ കോൺഗ്രസിനെ ഒരുപോലെ കടന്നാക്രമിക്കുകയാണ് ബിജെപിയും കോൺഗ്രസും. ബംഗാളിൽ മോദിയും ദീദിയും തമ്മിൽ രാഷ്ട്രീയ ബന്ധമുണ്ടെന്ന് പിസിസി അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി വിമർശിച്ചു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി രാഷ്ട്രീയ ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് കോൺഗ്രസും ബിജെപിയും
