കോതമംഗലം ഇഞ്ചൂരില്‍ നിന്ന് 13 വയസുള്ള പെണ്‍കുട്ടിയെ വൈകീട്ട് 3.30ഓടെ കാണാതായതായി പരാതി. ഇഞ്ചൂര്‍ സ്വദേശിയായ പ്രേംകുമാറിന്റെ മകള്‍ അളകനന്ദയെയാണ് കാണാതായത്. വീടിനടുത്തുള്ള സ്കൂളിലെ വാര്‍ഷികാഘോഷം കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. ഇതിന് ശേഷം മടങ്ങി വരാതായതോടെ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0485 2862328 എന്ന നമ്പരിലോ 9497987125 മൊബൈല്‍ നമ്പരിലോ ബന്ധപ്പെടേണ്ടതാണെന്ന് കോതമംഗലം പൊലീസ് അറിയിച്ചു.
കോതമംഗലം ഇഞ്ചൂരില്‍ നിന്ന് 13 വയസുള്ള പെണ്‍കുട്ടിയെ കാണാതായി
