കോഴിക്കോട് AI ഡീപ് ഫേക്ക് കേസിൽ പരാതിക്കാരന് പണം തിരിച്ചു കിട്ടി. തട്ടിപ്പ് നടത്തിയ സംഘത്തിന്റെ അക്കൗണ്ട് പോലീസ് നേരത്തെ ബ്ലോക്ക് ചെയ്തിരുന്നു. കോഴിക്കോട് സിജെഎo കോടതിയുടെ ഉത്തരവ് പ്രകാരം ചൂതാട്ട സംഘത്തിന്റെ അക്കൗണ്ടിൽ നിന്നും പാലാഴി സ്വദേശി രാധാകൃഷ്ണന്റെ അക്കൗണ്ടിലേക്ക് 4000 രൂപയാണ് തിരികെ കിട്ടിയത്.എഐ സാങ്കേതിക വിദ്യ വഴി വീഡിയോ കോളിലൂടെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയത്.
കോഴിക്കോട് AI ഡീപ് ഫേക്ക് കേസിൽ പരാതിക്കാരന് പണം തിരിച്ചു കിട്ടി
