കൊച്ചി കപ്പല്‍ശാലയുടെ (കൊച്ചിന് ഷിപ്പ്യാര്ഡ്) ഓഹരികള്‍ കഴിഞ്ഞവാരം വ്യാപാരത്തിനിടെ എക്കാലത്തെയും ഉയരമായ 610.75 രൂപയിലെത്തി. 5 ശതമാനം വരെ മുന്നേറ്റമാണ് കമ്പനി ഓഹരികള്‍ വ്യാഴാഴ്ച നടത്തിയത്. കഴിഞ്ഞ ബുധന്‍, വ്യാഴം സെഷനുകളിലായി മാത്രം ഓഹരിവില 12 ശതമാനം വരെ മുന്നേറി. വെള്ളിയാഴ്ച ഓഹരിയുള്ളത് 2.42 ശതമാനം നേട്ടവുമായി 604.45ലാണ്. ഇത് റെക്കാഡ് ക്ളോസിംഗ് പോയിന്റാണ്. 2017 ആഗസ്റ്റ് 11നാണ് കമ്പനി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തത്. അന്ന് വില 432 രൂപയായിരുന്നു. 2017 നവംബര്‍ 24ലെ 598.60 രൂപയായിരുന്നു ഇതിനുമുമ്പ് കപ്പല്‍ശാലാ ഓഹരിവില കുറിച്ച എക്കാലത്തെയും ഉയരം. കഴിഞ്ഞ 4 മാസത്തിനിടെ ഓഹരിവില കുതിച്ചത് 96 ശതമാനമാണ്. കേന്ദ്രസര്‍ക്കാരിന് 72.86 ശതമാനം ഓഹരി പങ്കാളിത്തമാണ് കമ്പനിയിലുള്ളത്.
കൊച്ചിന് ഷിപ്പ്യാര്ഡ് ഓഹരികള്‍ എക്കാലത്തെയും ഉയരത്തില്‍
