ട്വിറ്ററില്‍ പുതിയൊരു മാറ്റം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക് രംഗത്തെത്തി. ചെറു കുറിപ്പുകള്‍ക്ക് പകരം ഇനി മുതല്‍ ട്വിറ്ററില്‍ ദൈര്‍ഘ്യമേറിയ കുറിപ്പുകള്‍ പങ്കുവെക്കാന്‍ സാധിക്കും. ‘നോട്ട്പാഡ് സ്ക്രീന്‍ ഷോട്ടുകള്‍ ചേര്‍ക്കുന്ന അസംബന്ധം അവസാനിപ്പിച്ച് ട്വീറ്റുകളിലേക്ക് ദീര്‍ഘമായ ടെക്സ്റ്റ് അറ്റാച്ചുചെയ്യാനുള്ള സംവിധാനം ട്വിറ്റര്‍ ഉടന്‍ ലഭ്യമാക്കും’ -മസ്ക് ട്വീറ്റ് ചെയ്തു. നിലവില്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്യാനാവുക പരമാവധി 280 അക്ഷരങ്ങള്‍ ആണ്. ഇതിന്റെ പരിധി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തേയും ഉപയോക്താക്കളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എല്ലാതരത്തിലുമുള്ള ഉള്ളടക്കങ്ങള്‍ക്കും പോസ്റ്റ് ചെയ്യുന്നവര്‍ക്ക് വരുമാനം ലഭ്യമാക്കുമെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. ട്വിറ്ററില്‍ ‘സെര്‍ച്ച്’ സംവിധാനം വളരെ മോശമാണെന്നും ഇത് മികച്ചതാക്കും. ഒരുമാസത്തിനുള്ളില്‍ തന്നെ ട്വിറ്റര്‍ ബ്ലൂ ഇന്ത്യയില്‍ ആരംഭിക്കുമെന്നും മസ്ക് പറഞ്ഞു.
ട്വിറ്ററില്‍ ഇനി മുതല്‍ ദൈര്‍ഘ്യമേറിയ കുറിപ്പുകള്‍ പങ്കുവെക്കാം
