മാള ഹോളി ഗ്രേസിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ സംഘർഷം. സംഘർഷത്തിൽ 20 ഓളം കെ.എസ്.യു, എസ്.എഫ്.ഐ. വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസ് ഒരുവിഭാഗം പിന്തുടർന്ന് തകർത്തു. കലോത്സവത്തിലെ മത്സരങ്ങൾ തുടങ്ങുന്നത് ഏറെ വൈകുന്നതും ഫലപ്രഖ്യാപനത്തിലെ അപാകതകളും സംബന്ധിച്ച് തുടക്കം മുതൽ തർക്കങ്ങളുണ്ടായിരുന്നു. മത്സരം നടത്താൻ സൗകര്യമില്ലാത്തതിനാൽ വേദികൾ കുറവായതും വിദ്യാർഥികളെ വലച്ചിരുന്നു.
മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ സംഘർഷം
