മദ്യവില കൂട്ടിയും അമിത നികുതി ഈടാക്കിയും മദ്യപരെ സർക്കാർ കൊള്ളയടിക്കുകയാണെന്ന് ചെറിയാന് ഫിലിപ്പ്. വർഷം തോറും മദ്യവില കൂട്ടി മദ്യകമ്പനികളെ സഹായിക്കുന്നത് രാഷ്ട്രീയ അഴിമതിയാണെങ്കിലും, സമാന്തരമായി സർക്കാർ ഖജനാവിലേക്ക് വൻ തുകയാണ് സമാഹരിക്കുന്നതെന്നും ലോകത്തൊരിടത്തും ഇല്ലാത്ത 250 ശതമാനം വരെ മദ്യനികുതി കേരളത്തിൽ വാങ്ങുമ്പോൾ, മിക്ക വിദേശ രാജ്യങ്ങളിലും മദ്യ നികുതി ഭക്ഷ്യവസ്തുക്കളുടെ നികുതിയായ പത്തുശതമാനത്തിൽ താഴെയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യവില താങ്ങാനാവാത്തതിനാൽ വില കുറഞ്ഞ വീര്യം കൂടിയ അനാരോഗ്യകരമായ മറ്റു ലഹരി പദാർത്ഥങ്ങളുടെ വ്യാജ വില്പന കേരളമാകെ വർദ്ധിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മദ്യവില കൂട്ടിയും അമിത നികുതി ഈടാക്കിയും മദ്യപരെ സർക്കാർ കൊള്ളയടിക്കുകയാണെന്ന് ചെറിയാന് ഫിലിപ്പ്
