എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച് ടിവി പ്രശാന്തൻ പരാതി നൽകിയിരുന്നോ എന്ന വിവരാവകാശ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയില്ലെന്ന് റിപ്പോർട്ട്. ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് നേതാവ് ടി എൻ ഖാദർ നൽകിയ വിവരാവകാശ അപേക്ഷയാണ് തള്ളിയത്. പരാതിയുടെ കൃത്യമായ കാലയളവില്ലാതെ മറുപടി നൽകാൻ കഴിയില്ല എന്നാണ് വിശദീകരണം. ടി വി പ്രശാന്ത് മുഖ്യമന്ത്രിക്കയച്ചുവെന്ന് അവകാശപ്പെടുന്ന കത്തിലെ പൂർണ്ണ വിവരങ്ങൾ വെച്ചായിരുന്നു വിവരാവകാശം നൽകിയത്.
വിവരാവകാശ ചോദ്യത്തിന് മറുപടി നൽകാതെ മുഖ്യമന്ത്രിയുടെ ഓഫീസ്
