ഞായറാഴ്ച പുലർച്ചെ ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിൽ ടണൽ ദുരന്തമുണ്ടായ സ്ഥലം മുഖ്യമന്ത്രി പുഷ്കർ സിംങ് ധാമി സന്ദര്‍ശിച്ചു. കുടുങ്ങി കിടക്കുന്നവരുമായി ആശയവിനിമയം നടത്തിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ പറഞ്ഞു. തുരങ്കത്തിന്റെ പ്രവേശന കവാടത്തിലുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കത്തിലെ സ്ളാബുകള്‍ തകർന്നു വീഴുകയായിരുന്നു. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് ഓക്സിജനും ഭക്ഷണവും പൈപ്പിലൂടെ എത്തിച്ചുവെന്നും അധികൃതർ അറിയിച്ചു.
ഉത്തരാഖണ്ഡില്‍ ടണൽ ദുരന്തമുണ്ടായ സ്ഥലം മുഖ്യമന്ത്രി പുഷ്കർ സിംങ് ധാമി സന്ദര്‍ശിച്ചു
