ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87ാം വാർഷിക പരിപാടിയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ നോട്ടീസ് വിവാദമായതിന് പിന്നാലെ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവർ ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതായി അറിയിച്ചു. അതേസമയം, അനാരോഗ്യം മൂലമാണ് രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കാത്തത് എന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു.
ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ നിന്ന് വിട്ടുനിന്ന് രാജകുടുംബ പ്രതിനിധികൾ
