ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് പൊന്നാനിയിലും മലപ്പുറത്തും മൽസരിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇടി മുഹമ്മദ് ബഷീർ മലപ്പുറത്തും അബ്ദുസമ്മദ് സമദാനി പൊന്നാനിയിലും മൽസരിക്കും. തമിഴ്നാട്ടിലെ ഒരു മണ്ഡലത്തിലും ലീഗ് മൽസരിക്കും. രാമനാഥപുരത്ത് നവാസ് ഖനിയായിരിക്കും DMK സഖ്യത്തിൽ മൽസരിക്കുന്നത്. സീറ്റ് നൽകണമെന്ന യൂത്ത് ലീഗിന്റെ ആവശ്യം അംഗീകരിച്ചില്ല. അതോടൊപ്പം പൊന്നാനിയിൽ അനുകൂല അന്തരീക്ഷമാണെന്ന് സമദാനി പ്രതികരിച്ചു. എതിരാളി ശക്തനാണെന്ന് കരുതുന്നില്ലെന്നും സമസ്തയുടെ ഉൾപ്പെടെ വോട്ടുകൾ ലീഗിന് തന്നെ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
