കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്ന് സിഎജി റിപ്പോർട്ട്. കിഫ്ബി വായ്പ സർക്കാരിന് ബാധ്യത അല്ലെന്ന വാദം തള്ളിയ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചു. കിഫ്ബിക്ക് സ്വന്തമായി വരുമാനം ഇല്ല, ബജറ്റ് വഴിയുള്ള വരുമാനത്തില്‍ നിന്ന് കിഫ്ബി കടം തീർക്കുന്നതിനാൽ ഒഴിഞ്ഞു മാറാൻ ആകില്ല. പെൻഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്റെ അധിക ബാധ്യതയാണ്. ബജറ്റിന് പുറത്തെ കടം വാങ്ങൽ സർക്കാർ വെളിപ്പെടുത്തിയിട്ടില്ല എന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.ഭൂമി പതിച്ചു നൽകലിൽ ഗുരുതര ക്രമക്കേടുകൾ നടന്നു.പാട്ടക്കരാറും പാട്ടത്തുകയും സമയോചിതമായി വർദ്ധിപ്പിക്കാത്തത് സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി.സംസ്ഥാനത്ത് കടം കുമിഞ്ഞു കൂടുകയാണെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
കിഫ്ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്റെ ബാധ്യത കൂട്ടുന്നുവെന്ന് സിഎജി റിപ്പോർട്ട്
