അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമായി രോഹിത് ശർമ്മ. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. ഈ മത്സരത്തിൽ രോഹിത്, 11-ാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കി.470 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 43.35 ശരാശരിയിൽ 18,641 റൺസാണ് രോഹിത് നേടിയത്. ഇതിൽ 47 സെഞ്ച്വറികളും 100 അർധസെഞ്ച്വറികളും ഉൾപ്പെടുന്നു. മികച്ച വ്യക്തിഗത സ്കോർ 264 റൺസ്. പട്ടികയിൽ സച്ചിൻ ടെണ്ടുൽക്കർ (34,357 റൺസ്), വിരാട് കോലി (26,733 റൺസ്), രാഹുൽ ദ്രാവിഡ് (24,064 റൺസ്) തുടങ്ങിയ താരങ്ങളാണ് രോഹിതിന് മുകളിൽ.ടി20 ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് അദ്ദേഹം. ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരമെന്ന റെക്കോർഡും രോഹിതിൻ്റെ പേരിലാണ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന നാലാമത്തെ താരമായി രോഹിത് ശർമ്മ
