നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാവിലെ 10.40 ന് ബംഗളൂരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചുവിളിച്ചു. ഭീഷണിയുടെ സാഹചര്യത്തിൽ യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. വിമാനത്തിൽ ബോംബ് വെച്ചതായി വിമാനത്താവളത്തിൽ അഞ്ജാത സന്ദേശം ലഭിക്കുകയായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
