ജനം നിർഭയം സഞ്ചരിക്കുന്നുവെന്നും, ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി . ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു. അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് നരേന്ദ്രമോദി
